നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിലെത്തും. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സമിതി ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തും.

ജില്ലകളിലെ സാധ്യതകള്‍ വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഡിസിസിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കെപിസിസി നേതൃത്വവുമായും കമ്മിറ്റി പ്രത്യേകം ചര്‍ച്ച നടത്തും. ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. നേരത്തെ മധുസൂദന്‍ മിസ്ത്രി കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് 'കടക്ക് പുറത്ത്' ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. അധികാര ധാര്‍ഷ്ട്യം പ്രചരണ വിഷയമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി 'കടക്ക് പുറത്ത്' എന്ന പേരില്‍ വൈബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ മാധ്യമം വഴി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.