യു.എസ് പടക്കപ്പലിനെ ലക്ഷ്യം വെച്ച ഇറാന്‍ ഡ്രോണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി

യു.എസ് പടക്കപ്പലിനെ ലക്ഷ്യം വെച്ച ഇറാന്‍ ഡ്രോണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി

ടെഹ്റാന്‍: യു.എസ് പടക്കപ്പലിനെ ലക്ഷ്യം വെച്ച ഇറാന്‍ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറബിക്കടലില്‍ വെച്ച് അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്ക് വന്ന ഇറാനിയന്‍ ഷാഹിദ് 139 ഡ്രോണാണ് എഫ് 35 സി സ്റ്റെല്‍ത്ത് യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകര്‍ത്തത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കി. ഡ്രോണ്‍ അടുത്ത് വരുമ്പോള്‍ കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 500 മൈല്‍ അകലെയായിരുന്നു. അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും യുഎസ് അറിയിച്ചു.

അതേസമയം നിരീക്ഷണ ഡ്രോണ്‍ നല്‍കിയ വിവരങ്ങള്‍ സുരക്ഷിതം എന്നാണ് ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.