'യുവ രാജാവിന് അഹങ്കാരം'; രാഹുലിനെതിരെ രാജ്യസഭയില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രി

 'യുവ രാജാവിന് അഹങ്കാരം'; രാഹുലിനെതിരെ രാജ്യസഭയില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ നിരന്തരം ചെറുപ്പമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും അദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ മോഡി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുവ രാജാവിന് എന്തൊരു അഹങ്കാരമാണെന്നായിരുന്നു മോഡിയുടെ വിമര്‍ശനം.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രസംഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ ഇറങ്ങി. ഏകാധിപത്യം സഭയില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.