മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലെന്ന് വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും, നാട്ടുകാര്‍ക്കും വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ആനകള്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത് പോകാന്‍ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നുമാണ് നിര്‍ദേശം. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മാട്ടുപ്പെട്ടിയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കടകള്‍ തകര്‍ക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്ത് കഴിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മൂന്നാര്‍ വട്ടക്കാട് ടവര്‍ ഭാഗത്താണ് ആനയെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.