കാബൂള്‍: തങ്ങളുടെ മണ്ണില്‍ കടന്നുകയറിയുള്ള ആക്രമണത്തിന് പാകിസ്ഥാന് തക്കതായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍.
പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് നേരെ പാക് വ്യോമസേന നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല. അഫ്ഗാനിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 19 പേരാണ് പേരാണ് കൊല്ലപ്പെട്ടത്.
പ്രതികാരം ഉണ്ടാകുമെന്നും തങ്ങള്‍ കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്നും എന്നും താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് കൃത്യമായ എന്തെങ്കിലും പറയാന്‍ ഇനിയും സമയമായിട്ടില്ല,
പക്ഷേ കാബൂള്‍ തീര്‍ച്ചയായും തിരിച്ചടിക്കും. പാകിസ്ഥാന്‍ ആക്രമണങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയാണ് . ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ അന്വേഷിക്കുന്നുണ്ടെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിലുള്ള ധാരണകള്‍ പാകിസ്ഥാന്‍ ലംഘിച്ചതായും താലിബാന്‍ ആരോപിച്ചു.
അതേസമയം അതിര്‍ത്തി കടന്നുള്ള ഓപ്പറേഷന്‍ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് പാകിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. പക്തിക, നന്‍ഗര്‍ഹാര്‍, ഖോസ്റ്റ് പ്രവിശ്യകളിലെ കൃത്യമായ ആക്രമണങ്ങളില്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തതായാണ് പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച പുലര്‍ച്ചെയാണ് അഫ്ഗാനിസ്ഥാനുള്ളില്‍ ഡ്യൂറണ്ട് ലൈനിലെ ഒന്നിലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഒളിത്താവളങ്ങള്‍ എന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.