ഗിന്നസ് റെക്കോർഡ് തിരുത്തി 'ദി ചോസൺ'; ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പരമ്പര

ഗിന്നസ് റെക്കോർഡ് തിരുത്തി 'ദി ചോസൺ'; ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പരമ്പര

റോം: ക്രൈസ്തവ ഭക്തിലോകത്തെയും ദൃശ്യമാധ്യമ രംഗത്തെയും അമ്പരപ്പിച്ചുകൊണ്ട് 'ദി ചോസൺ' ടെലിവിഷൻ പരമ്പര ലോക റെക്കോർഡിലേക്ക്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ടെലിവിഷൻ പരമ്പര എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഈ ക്രിസ്തീയ പരമ്പര സ്വന്തമാക്കിയത്. നിലവിൽ ആദ്യ സീസൺ മാത്രം 125 ഭാഷകളിൽ ലഭ്യമാണ്.

2025 സെപ്റ്റംബറിൽ 86 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് കൈവരിച്ച റെക്കോർഡാണ് വെറും മാസങ്ങൾക്കുള്ളിൽ ഈ പരമ്പര തിരുത്തിക്കുറിച്ചത്. ആരാധകരും അണിയറപ്രവർത്തകരും ഒത്തുചേർന്ന 'ചോസൺകോൺ' എന്ന അന്താരാഷ്ട്ര സംഗമത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്.

വൻകിട മീഡിയ കമ്പനികളെപ്പോലും അതിശയിപ്പിക്കുന്ന വളർച്ചയാണ് 2017 ൽ ആരംഭിച്ച ഈ പരമ്പര കൈവരിക്കുന്നത്. നിലവിൽ 175 രാജ്യങ്ങളിലായി 28 കോടിയിലധികം പ്രേക്ഷകർ ഇതിനുണ്ട്. പരമ്പര 600 ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും ഡബ്ബ് ചെയ്യാനുമാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

"മനുഷ്യർ ചിന്തിക്കുന്നതും പ്രാർത്ഥിക്കുന്നതും സ്വപ്നം കാണുന്നതുമായ അവരുടെ സ്വന്തം ഭാഷയിൽ തന്നെ യേശുവിന്റെ കഥ അവർക്ക് അനുഭവവേദ്യമാകണം," എന്ന് പരമ്പരയുടെ വിതരണത്തിന് നേതൃത്വം നൽകുന്ന 'കം ആൻഡ് സീ എൻജിഒ സിഇഒ ജയിംസ് ബാർണറ്റ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.