ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകർന്നു വീണു; പൈലറ്റിനായി തിരച്ചിൽ

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകർന്നു വീണു; പൈലറ്റിനായി തിരച്ചിൽ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായി തിരച്ചിൽ തുടരുന്നു. അസമിലെ ജോർഹട്ടിൽ ഇന്നലെ വൈകീട്ടാണ് വിമാനം തകർന്നു വീണത്. ഇന്നലെ വൈകുന്നേരം 7. 42 ഓടെയാണ് അവസാനമായി വിമാനത്തിൽ നിന്നുള്ള സിഗ്നൽ ലഭിച്ചത്. തിരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണമായി കത്തിനശിച്ച നിലയിലാണ്.

അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. സുഖോയ് -30 എംകെ 1 യുദ്ധ വിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്. സുഖോയ് വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി ഗുവാഹത്തി ഡിഫൻസ് പിആര്‍ഒ അറിയിച്ചിരുന്നു.

വ്യോമസേനയാണ് സുഖോയ് -30 എംകെ 1 കണ്ടെത്താനായി പരിശോധന നടത്തുന്നത്. സുഖോയ് യുദ്ധവിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7. 42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും അറിയിച്ച വ്യോമസേന രക്ഷാദൗത്യം ആരംഭിച്ചതായും അറിയിച്ചു.

അതിനിടെ അസമിലെ ഗ്രാമീണ മേഖലയിൽ നിന്ന് നിന്ന് വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. കുന്നിൻ ചെരിവുകളിലാണ് വിമാനം തകർന്നുവീണതെന്നാണ് സംശയിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.