ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന് റോമിന്റെ അംഗീകാരം

ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന് റോമിന്റെ അംഗീകാരം

റഗുലര്‍ ദൈവ ശാസ്ത്ര ബിരുദ കോഴ്‌സ് ആരംഭിക്കും

തലശേരി: തലശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൈവ ശാസ്ത്ര പഠന കേന്ദ്രമായ ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന് റോമിലെ ദിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ ബംഗളൂരുവിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തോട് ചേര്‍ന്ന് മൂന്ന് വര്‍ഷത്തെ റഗുലര്‍ ദൈവ ശാസ്ത്ര ബിരുദ കോഴ്‌സ് (Baccalaureate of Religious Science) ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കും.

പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച്ബിഷപ്പ് എമിരിറ്റസുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് നിര്‍വഹിച്ചു. ഡിഗ്രി പ്രഖ്യാപനം ബംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് ഫാ. ഡോ. മാത്യു ആറ്റുങ്കല്‍ സിഎംഐ നിര്‍വഹിച്ചു.


ടെലി ആല്‍ഫ സെന്റര്‍ ഫോര്‍ റിലീജിയസ് സയന്‍സസ് ഡീന്‍ ഫാ. ഡോ. ജോജി കാക്കരമറ്റത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ധര്‍മ്മാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കല്‍റ്റി ഡീന്‍ ഫാ. ഡോ. പോള്‍ കൊച്ചാപ്പിള്ളി സിഎംഐ, ആല്‍ഫയിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രതിനിധി ഫാ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഡോ. മാത്യു കൊട്ടുകാപ്പള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍ നന്ദിയും പറഞ്ഞു.

പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസുകള്‍ നടത്തുക. സന്യാസിനികള്‍, മതബോധകര്‍, റിട്ടയേര്‍ഡ് പ്രൊഫഷണല്‍സ് തുടങ്ങി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം.

കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ക്ക്:

ഫോണ്‍: 7306555653.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.