തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചത്. ഇത്തവണ സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ട്.
മന്ത്രിമാരില്‍ കെ. രാജന്‍ ഒല്ലൂരിലും ജി.ആര്‍ അനില്‍ നെടുമങ്ങാട്ടും ജനവിധി തേടും. ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി.പ്രസാദ് ചേര്‍ത്തലയിലും മത്സരിക്കും. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മത്സര രംഗത്തുള്ളത് ഇ.ടി ടൈസണ്‍ ആണ്.
സിപിഐ സ്ഥാനാര്‍ഥികള്‍
കാസര്‍കോട്
ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (കാഞ്ഞങ്ങാട്)
കോഴിക്കോട്
അഡ്വ. പി. വസന്തം (നാദാപുരം)
മലപ്പുറം
അജിത് കൊളാടി (തിരൂരങ്ങാടി)
ഷഫീര്‍ കിഴിശേരി (ഏറനാട്)
എം. മുസ്തഫ (മഞ്ചേരി)
പാലക്കാട്
മുഹമ്മദ് മുഹസിന്‍ (പട്ടാമ്പി)
അബൂബക്കര്‍ മന്‍സില്‍ (മണ്ണാര്‍ക്കാട്)
തൃശൂര്‍
ആലങ്കോട് ലീലാകൃഷ്ണന്‍ (തൃശൂര്‍)
കെ. രാജന്‍ (ഒല്ലൂര്‍)
ഗീതാ ഗോപി (നാട്ടിക)
കെ.കെ. വത്സരാജ് (കൈപ്പമംഗലം)
വി.ആര്‍. സുനില്‍ (കൊടുങ്ങല്ലൂര്‍)
ഇടുക്കി
കെ. സലിംകുമാര്‍ (പീരുമേട്)
കോട്ടയം
പി. പ്രദീപ് (വൈക്കം)
പത്തനംതിട്ട
പ്രജി ശശിധരന്‍ (അടൂര്‍)
എറണാകുളം
ഇ.ടി. ടൈസണ്‍ (പറവൂര്‍)
എന്‍. അരുണ്‍ (മൂവാറ്റുപുഴ)
ആലപ്പുഴ
പി. പ്രസാദ് (ചേര്‍ത്തല)
ടി.ടി. ജിസ്മോന്‍ (ഹരിപ്പാട്)
കൊല്ലം
എം.എസ്. താര (കരുനാഗപ്പള്ളി)
ആര്‍. രാജേന്ദ്രന്‍ (ചാത്തന്നൂര്‍)
ജെ. ചിഞ്ചുറാണി (ചടയമംഗലം)
അജയ പ്രസാദ് (പുനലൂര്‍)
തിരുവനന്തപുരം
മനോജ് എടമന (ചിറയിന്‍കീഴ്)
ജി.ആര്‍ അനില്‍ (നെടുമങ്ങാട്)
ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.