ജറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിന് സമീപം ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ശക്തമായി അപലപിച്ച് ഇസ്രയേൽ

ജറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിന് സമീപം ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ശക്തമായി അപലപിച്ച് ഇസ്രയേൽ

​ജറുസലേം: ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനിടെ തകർന്ന മിസൈൽ ഭാഗങ്ങൾ ജറുസലേമിലെ സുപ്രധാന ആരാധനാലയങ്ങൾക്ക് സമീപം പതിച്ചു. ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥലമായ 'ചർച്ച് ഓഫ് ദി ഹോളി സെപ്പൽക്കറിന്' (തിരുക്കല്ലറ ദേവാലയം) തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിലാണ് അവശിഷ്ടങ്ങൾ വീണത്. യേശുക്രിസ്തുവിനെ ക്രൂശിച്ച സ്ഥലവും കല്ലറയും ഈ ദേവാലയത്തിനുള്ളിലാണുള്ളത്.

ജറുസലേമിന് മുകളിൽ വെച്ച് തകർത്ത മിസൈലിന്റെ ഭാഗങ്ങൾ തിരുക്കല്ലറ ദേവാലയത്തിന് പുറമെ അർമേനിയൻ പാത്രിയാർക്കേറ്റ്, അൽ-അഖ്‌സ പള്ളിക്ക് സമീപമുള്ള ടെമ്പിൾ മൗണ്ട് എന്നിവിടങ്ങളിലും പതിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്.

ക്രൈസ്തവ, യഹൂദ, ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ജറുസലേമിലേക്ക് മിസൈൽ അയച്ച ഇറാന്റെ നടപടിയെ ഇസ്രയേൽ ശക്തമായി അപലപിച്ചു. ഇറാന്റെ ഈ ആക്രമണങ്ങൾ ജറുസലേം നഗരത്തിന് ഒന്നാകെ ഭീഷണിയാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ഒറെൻ മാർമൊസ്റ്റെയിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.