മലയാളി നേഴ്സ് സൗദിഅറേബ്യയിൽ മരിച്ചനിലയിൽ

മലയാളി നേഴ്സ് സൗദിഅറേബ്യയിൽ മരിച്ചനിലയിൽ

റിയാദ്: മലയാളി നഴ്സിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഇടുക്കി സ്വദേശിനി ചക്കുഴിയിൽ സൗമ്യ (33) ആണ് മരിച്ച ത്. റിയാദ് ഖുറൈശ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി ജോലിചെയ്തുവരികയായിരുന്നു സൗമ്യ.  

സൗമ്യയുടെ ഭർത്താവ് നോബിളും, ഏകമകൻ ക്രിസും നാട്ടിലാണ് താമസം. റിയാദിലെ ആശുപത്രി മോർച്ചറിയിൽ ഉള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.