താനൂര്‍: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസര്‍കോഡ് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
താനൂരില്‍ പ്രമുഖ വ്യവസായി പി. മുഹമ്മദ് സമീര്‍ ആണ് സ്ഥാനാര്‍ഥി. മുഹമ്മദ് സമീറിലൂടെ മണ്ഡലം നിലനിര്‍ത്താമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. വള്ളിക്കുന്നില്‍ അഡ്വ. സി.പി മുസ്തഫ മത്സരിക്കും. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി അഭിഭാഷക രംഗത്ത് സജീവമായ മുസ്തഫ മുന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. കാസര്‍കോഡ് ഷാനവാസ് പാദൂര്‍ മത്സര രംഗത്തിറങ്ങുക.
അതേസമയം മങ്കട മണ്ഡലത്തില്‍ മുസ്ലീം ലീഗ് വിമതനും മുന്‍ മണ്ഡലം പ്രസിഡന്റുമായ കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.