ഇന്ധന പ്രതിസന്ധിക്ക് താല്‍കാലിക ആശ്വാസം; രണ്ട് കപ്പലുകള്‍ ഇന്ന് എത്തും

 ഇന്ധന പ്രതിസന്ധിക്ക് താല്‍കാലിക ആശ്വാസം; രണ്ട് കപ്പലുകള്‍ ഇന്ന് എത്തും

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്ക് താല്‍കാലിക ആശ്വാസമായി രണ്ട് കപ്പലുകള്‍ ഇന്ന് ഇന്ത്യയില്‍ എത്തും. 92000 ത്തില്‍ അധികം മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നി കപ്പലുകളാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്.

47,600 മെട്രിക് ടണ്‍ എല്‍പിജി വഹിക്കുന്ന ജഗ് വസന്ത് കപ്പല്‍ കണ്ട്ല തുറമുഖത്ത് എത്തുമെന്ന് പോര്‍ട്ട്‌സ് മന്ത്രാലയം അറിയിച്ചു. 45,000 മെട്രിക് ടണ്‍ എല്‍പിജി ഉള്‍ക്കൊള്ളുന്ന മറ്റൊരു കപ്പലായ പൈന്‍ ഗ്യാസ് ന്യൂ മംഗളൂര്‍ തുറമുഖത്ത് എത്തുമെന്ന് കപ്പല്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഹോര്‍മോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യന്‍ കപ്പല്‍ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു.

ഹോമര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാന്‍ 'ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷ'യ്ക്ക് ഇന്ത്യ തുടക്കമിട്ടിരുന്നു. എല്‍പിജി, എല്‍എന്‍ജി, ക്രൂഡ് ഓയില്‍ അടക്കമുള്ളവയുമായി നിലവില്‍ 20 കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്ത് എത്തിക്കുകയാണ് ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.