തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ദിനത്തോട് അനുബന്ധിച്ച് അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെയാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്. പെസഹ, ദുഖവെള്ളി, ഇൗസ്റ്റര്‍, വിഷു ദിനങ്ങളോടനുബന്ധിച്ചാണ് അധിക സര്‍വീസ് ഒരുക്കിയിരിക്കുന്നത്.
ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 42 സര്‍വീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂര്‍, കോഴിക്കോട്, ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും അധിക സര്‍വീസ് ഉണ്ടാകും.
തിരക്കിന് അനുസരിച്ച് 13 ബസും സജമാക്കും. ഏപ്രില്‍ ഒമ്പതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നാട്ടിലേക്ക് ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ യാത്രക്കാര്‍ വലയുകയാണ്. ഇതേത്തുടര്‍ന്ന് പരമാവധി സര്‍വീസ് ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. മാത്രമല്ല 20 രൂപ അധികം നല്‍കിയാല്‍ സ്റ്റോപ്പ് ഇല്ലാത്തിടത്തും ബസ് നിര്‍ത്തി കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.