വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ യുദ്ധം അമേരിക്ക ജയിച്ചു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്ന് അവകാശപ്പെട്ട ട്രംപ് യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല. അതേസമയം ആവശ്യമുള്ള രാജ്യങ്ങള്‍ തന്നെ ഹോര്‍മുസ് സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങണമെന്നും ട്രംപ് അറിയിച്ചു. അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല. പക്ഷെ അത് സംഭവിക്കുമെന്നും അദേഹം പറഞ്ഞു.
ഇറാന്റെ പല സംവിധാനങ്ങളും തകര്‍ന്ന് തരിപ്പണമായി. ഇനാന്‍ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക അറിയുകയും അത് തകര്‍ക്കുകയും ചെയ്യും. ഇറാന്‍ ഇനി മിഡില്‍ ഈസ്റ്റിന് ഭീഷണി അല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.