'നവ കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം'; വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

'നവ കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം'; വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത വേനല്‍ച്ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങള്‍ കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചതെന്ന് അദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നാടിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ ജനപങ്കാളിത്തമെന്ന് അദേഹം പറഞ്ഞു. ചുരുങ്ങിയ പ്രചാരണ കാലയളവിനുള്ളിലും ചൂട് അവഗണിച്ച് ആവേശത്തോടെ പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരെയും അദേഹം പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്ത് എവിടെയും വലിയ അനിഷ്ട സംഭവങ്ങളില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദേഹം വിലയിരുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, പൊലീസ്, കേന്ദ്ര സേന, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനത്തെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു.

'നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം' എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.