മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ബോസ്‌ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനിയാണ് ഇക്കാര്യം അറിയിച്ചത്.
ആശാ ബോസ്‌ലെ നിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കുടുംബത്തില്‍ നിന്നോ ആശുപത്രി അധികൃതരില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല.
'യേ മേരാ ദില്‍' തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ ഹിന്ദി സിനിമാ സംഗീതത്തില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ, പിയാ തൂ അബ് തോ ആജാ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും ആശാ ബോസ്ലെയെ തേടി എത്തിയിട്ടുണ്ട്. 2000 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.