ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് results.cbse.nic.in, cbse.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തിയതി, സെക്യൂരിറ്റി പിന്‍ എന്നിവ നൽകി ലോഗിൻ ചെയ്താൽ സ്കോർ കാർഡ് ലഭ്യമാകും.
ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷ എഴുതിയത്. വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഇത്തവണ ഡിജി ലോക്കർ (results.digilocker.gov.in), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലമറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇൻ്റർനെറ്റ് സേവനം ലഭ്യമല്ലാത്തവർക്ക് എസ്എംഎസ് വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഐവിആർഎസ് വഴി ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാൻ സാധിക്കും.
7738299899 എന്ന നമ്പറിലേക്ക് സിബിഎസ്ഇ 10 റോൾ നമ്പർ, ജനന തിയതി, സ്‌കൂൾ നമ്പർ, സെൻ്റർ നമ്പർ എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.