പാലാ: കോട്ടയം ഡിസിസി മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. പരേതനായ കല്ലാനിക്കവയലില്‍ കെ.എസ് ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യയാണ്.
സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച (16/04/2026) വൈകുന്നേരം നാലിന് ഭവനത്തില്‍ ആരംഭിച്ച് മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയില്‍ നടത്തും. ഭൗതിക ശരീരം ഇന്ന് (15/04/2026) വൈകുന്നേരം അഞ്ചിന് പാലാ-പിഴക് മാനത്തൂര്‍ കല്ലാനിക്കവയലിലെ ഭവനത്തില്‍ കൊണ്ടു വരും.
കടനാട് തച്ചാം പുറം കുടുംബാംഗമാണ് പരേതയായ അച്ചാമ്മ ജോസഫ്.
മക്കള്‍ : അഡ്വ. ടോമി കല്ലാനി (കെപിസിസി ജനറല്‍ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടില്‍ വാഴക്കുളം, ബെന്നി ജോസഫ് പിഴക്, ഷേര്‍ലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക്.
മരുമക്കള്‍: ജെയ്‌നി (പുളിക്കല്‍, മുണ്ടക്കയം), ജോസ് തോമസ് (പെരിയക്കോട്ടില്‍, വാഴക്കുളം), ഷൈനി ബെന്നി (വേരുങ്കല്‍ തട്ടക്കുഴ), ജയിംസ് ചാക്കോ (വഴുതലക്കാട്ട് മൈലക്കൊമ്പ്), ലിസാ സാജു (മോനിപ്പള്ളില്‍, ഇടമറുക്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.