ഹോര്‍മുസ് ഉപരോധം കടുപ്പിക്കും: ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യു.എസ്

ഹോര്‍മുസ് ഉപരോധം കടുപ്പിക്കും: ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. രാജ്യാന്തര കപ്പല്‍പാതയിലും ഇറാന്റെ ജലപാതയിലും ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ കപ്പലുകള്‍ക്കും ഉപരോധം ബാധകമാണെന്നും ഇറാന്റെ സൈനിക നീക്കങ്ങള്‍ യു.എസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

ഹോര്‍മുസ് ഉപരോധം പാലിച്ചില്ലെങ്കില്‍ ഇറാന്റെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍, ശേഷിക്കുന്ന വൈദ്യുതി ഉല്‍പാദനം, ഊര്‍ജ്ജ വ്യവസായം എന്നിവയില്‍ കോട്ടം സംഭവിക്കും. എന്നിരുന്നാലും ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷം നയതന്ത്രത്തിലൂടെ പരിഹരിക്കാന്‍ യു.എസ് ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.

പക്ഷേ ഇറാന്‍ തെറ്റായ തീരുമാനമെടുത്താല്‍, അവരുടെ അടിസ്ഥാന സൗകര്യങ്ങളിലും വൈദ്യുതിയിലും ഊര്‍ജ്ജത്തിലും ബോംബുകള്‍ വര്‍ഷിക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.