തരിയോട്: കെ.സി.വൈ.എം മാനന്തവാടി രൂപത സമുദായ ശക്തീകരണ വര്‍ഷത്തോട് അനുബന്ധിച്ച് 'റിഫൈന്‍ 3.0' നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു.
തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഫൊറോന വികാരിയും മേഖല ഡയറക്ടറുമായ ഫാ. തോമസ് പ്ലാശനാല്‍ ഉദ്ഘാടനം ചെയ്തു.
രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 48 യുവജനങ്ങള്‍ രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. പ്രൊഫസറും ട്രെയിനറുമായ ഡോ. അലക്‌സ് ജോര്‍ജ്, കെ.സി.വൈ.എം മുന്‍ രൂപത പ്രസിഡന്റുമാരായ സജിന്‍ ചാലില്‍, ആന്റണി മങ്കടപ്ര, ജിഷിന്‍ മുണ്ടക്കത്തടത്തില്‍, താമരശേരി എ.കെ.സി.സി രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തുമ്പുള്ളില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
സമുദായ ശക്തീകരണത്തിന്റെ ഭാഗമായി യുവജനങ്ങളില്‍ നേതൃ പാടവവും സമുദായ ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ക്രമീകരണങ്ങള്‍ക്ക് തരിയോട് മേഖല, യൂണിറ്റ്, രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.