റായ്പൂര്‍: ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ സ്വകാര്യ വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. മരത്തിലിടിച്ചാണ് വിമാനം വനമേഖലയില്‍ തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് അപകടം നടന്നത്.
ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിന്റെ കൊമ്പിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനം മരങ്ങള്‍ക്ക് തൊട്ടുമുകളിലൂടെ അസാധാരണമാം വിധം താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തക സംഘം തിരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തകയാണെന്നും വിമാനാപകടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.