ദുരിതമായി മഞ്ഞക്കുറ്റികള്‍: സര്‍വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ഭൂഉടമകള്‍

ദുരിതമായി മഞ്ഞക്കുറ്റികള്‍: സര്‍വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ഭൂഉടമകള്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഭൂവുടമകള്‍ക്ക് ദുരിതമാകുന്നു. സര്‍വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില കുത്തനെ ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുണ്ട്.

മക്കളുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഭൂമി വാങ്ങാനോ പണയം വയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. പത്ത് ലക്ഷത്തിന് മുകളില്‍ വിലയുണ്ടായിരുന്ന ഭൂമിയ്ക്ക് നാല് ലക്ഷം രൂപവെരയായി. കൂടുതല്‍ വില നല്‍കാന്‍ കഴിയില്ലെന്നാണ് വാങ്ങാന്‍ വരുന്നവര്‍ പറയുന്നതെന്നും ഭൂവുടമകള്‍ പറയുന്നു.

മാത്രമല്ല ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയിട്ടും സമരത്തിന്റെ ഭാഗമായവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് പാസ്‌പോര്‍ട്ട് പോലും ലഭിക്കാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.