കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവ് ചാക്കോ കവിയിൽ അന്തരിച്ചു

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവ് ചാക്കോ കവിയിൽ അന്തരിച്ചു

കണ്ണൂർ : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവ് ചന്ദനക്കാംപാറ കവിയിൽ ചാക്കോ (88) നിര്യാതനായി. ഏപ്രിൽ 22 ബുധനാഴ്ച കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ ചന്ദനക്കാംപാറയിലുള്ള സ്വഭവനത്തിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

കത്തോലിക്കാ കോൺഗ്രസിനെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവിന്റെ വിയോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും കുടുംബാംഗങ്ങൾക്ക് ഈ വേദന സഹിക്കാൻ ദൈവം കരുത്ത് നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നതായി ജർമ്മൻ-സ്വിസ് അംഗങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.