അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കട്ടപ്പന സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കട്ടപ്പന സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പന അനിവേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്.

കുടുംബത്തോടപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍. അയര്‍ലന്‍ഡില്‍ നിന്ന് പുറപ്പെട്ട് മുംബൈ വിമാനതാവളത്തിലിറങ്ങി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ജയകുമാര്‍ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.