തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3:10 ഓടെയാണ് തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് എത്തിയത്. അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ എത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
പ്രാഥമിക പരിശോധനകള്‍ക്കായി കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2.4 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 2025 ല്‍ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകള്‍ വഴി 45 കുട്ടികളെ ലഭിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ തിരുവനന്തപുരത്ത് മാത്രം അഞ്ച് കുട്ടികളെ ലഭിച്ചു. ഇതേ കാലയളവില്‍ കോഴിക്കോട് നാലും ആലപ്പുഴയില്‍ രണ്ടും കൊല്ലത്ത് ഒരു കുട്ടിയുമാണ് അമ്മത്തൊട്ടിലില്‍ എത്തിയത്. ഈ വര്‍ഷം മാത്രം സ്വദേശത്തും വിദേശത്തുമായി 33 കുട്ടികളുടെ ദത്തെടുക്കല്‍ നടപടികള്‍ സമിതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കുഞ്ഞിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദമുണ്ടെങ്കില്‍ ശിശുക്ഷേമ സമിതി അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. നിയമപരമായ അവകാശവാദങ്ങള്‍ ഒന്നുമില്ലെങ്കില്‍ റിഥത്തിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.