ഹെർഫോർഡ് മലയാളി അസോസിയേഷന്റെ ‘ത്രിവേണി സംഗമം’ വിജയകരമായി നടത്തി

ഹെർഫോർഡ് മലയാളി അസോസിയേഷന്റെ ‘ത്രിവേണി സംഗമം’ വിജയകരമായി നടത്തി

ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ‘ത്രിവേണി സംഗമം’ ശനിയാഴ്ച്ച ഭംഗിയായി നടന്നു
ഹെർഫോർഡ്, യു കെ: ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ‘ത്രിവേണി സംഗമം’ മെയ് 2 ശനിയാഴ്ച്ച ഹെർഫോർഡ് ബാർട്ടസ്ട്രീ വില്ലജ് ഹാളിൽ ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച് ഭംഗിയായി നടന്നു. പാട്ടും നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങൾ നിറഞ്ഞ ഒരു മനോഹര സായാഹ്നമായിരുന്നു ഹെറിഫോർഡിലെ മലയാളികൾക്ക് അനുഭവമായത്.
ഹെർഫോർഡിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് കൂടെ അഭിജിത് യോഗിയുടെ ലൈവ് പെർഫോമൻസ് വലിയ കൈയടിയോടെ സ്വീകരിക്കപ്പെട്ടു. ‘മാജിക് മസാല’ അവതരിപ്പിച്ച കൊല്ലം കിഷോർ, ഷിബിന റാണി എന്നിവർ അവതരിപ്പിച്ച മ്യൂസിക് ആൻഡ് കോമഡി ഷോയും പ്രേക്ഷകർക്ക് ഏറെ രസകരമായ അനുഭവമായി. ആഘോഷങ്ങൾ വിജയകരമായി പൂർത്തിയായതായി അസോസിയേഷൻ ഭാരവാഹികൾ C ന്യൂസിനോട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.