ഡൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രതയിൽ രാജ്യം; പരിശോധന കര്‍ശനമാക്കി

ഡൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രതയിൽ രാജ്യം; പരിശോധന കര്‍ശനമാക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഐഇഡി ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഡൽഹിയിലും തിരക്കുള്ള പ്രദേശങ്ങളിലും പൊലീസ് ജാഗ്രത നിർദേശം നൽകി.

ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി. ഇവിടെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന പാക് ഭീകരൻ ഷഹ്സാദ് ഭട്ടിയുമായി ബന്ധപ്പെട്ടവരെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആക്രമണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

തലസ്ഥാനത്തെ ഒരു പ്രമുഖ ക്ഷേത്രം ഉൾപ്പെടെ ചില ഉന്നത സ്ഥലങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് വിവരം. ഡൽഹി-സോണിപത് ഹൈവേയിലെ ജനപ്രിയ ധാബയിൽ ഗ്രനേഡ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാരകമായ കാർ സ്‌ഫോടനത്തെ തുടർന്ന് ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള വൈറ്റ് കോളർ ഭീകര മൊഡ്യൂളിലെ ചിലരെ പൊലീസ് പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.