മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകും; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകും; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ നടക്കുന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ ഹൈകമാന്‍ഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതിന് എഐസിസി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അനിശ്ചിതത്വം പരിഹരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ വിപുലമായ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, എംഎല്‍എമാരുടെ പിന്തുണ, ജനവികാരം എന്നിവയെല്ലാം വിശദമായി വിലയിരുത്തിയാണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.

കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നി പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചയില്‍, ഹൈക്കമാന്‍ഡ് ഏത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നും തൃപ്തികരമായ ചര്‍ച്ചകളാണ് നടന്നതെന്നുമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പേര് ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് നേതാക്കളും നല്‍കുന്ന സൂചന.

ഭരണ രൂപീകരണത്തിലെ അനാവശ്യ കാലതാമസംമൂലം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ നിരാശ അകറ്റാന്‍ ഹൈക്കമാന്‍ഡ് എത്രയും വേഗം പ്രഖ്യാപനം നടത്തുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.