ഡോളറിനെതിരെ കൂപ്പുകുത്തി രൂപയുടെ മൂല്യം; റെക്കോഡ് തകര്‍ച്ചയില്‍

 ഡോളറിനെതിരെ കൂപ്പുകുത്തി രൂപയുടെ മൂല്യം; റെക്കോഡ് തകര്‍ച്ചയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപക്ക് വീണ്ടും റെക്കോഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിരക്കായ 95.80 ത്തിലേക്കാണ് കൂപ്പുകുത്തിയത്. ഈ വര്‍ഷം മാത്രം 6.02 ശതമാനത്തിന്റെ നഷ്ടമാണ് രൂപക്ക് ഉണ്ടായത്. ഇന്ന് 12 പൈസയുടെ കൂടി നഷ്ടം ഉണ്ടായതോടെയാണ് രൂപ പുതിയ റെക്കോഡ് നഷ്ടത്തിലേക്ക് വീണത്.

ഇന്ധന ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതും ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വസ്റ്റേഴ്സ് വന്‍ തോതില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് രൂപയുടെ വിലയിടിവിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപ വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയില്‍ 107 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 101 ഡോളറിലാണ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വന്‍ വില വര്‍ധനയാണ് എണ്ണക്ക് കുറേ ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.