വിദ്യാലയങ്ങൾ ഇന്ന് ഉണരുന്നു; അധ്യയന വർഷാരംഭത്തിന് തുടക്കം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാലയങ്ങൾ ഇന്ന് ഉണരുന്നു; അധ്യയന വർഷാരംഭത്തിന് തുടക്കം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് വിട നൽകി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും അറിവിന്റെ ലോകത്തേക്ക്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാലയങ്ങൾ വർണാഭമായി ഒരുങ്ങിക്കഴിഞ്ഞു.

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമെ എല്ലാ ജില്ലകളിലും സ്കൂൾ തലങ്ങളിലും വിപുലമായ പ്രവേശനോത്സവ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളുകളിലെത്തുന്ന വിദ്യാർഥികൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക പ്രതിജ്ഞയും ഇന്ന് നടക്കും.

ഏകദേശം 44 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സംസ്ഥാനത്തെ സ്കൂളുകളിൽ അറിവ് തേടിയെത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി ചുവടുവെക്കും. പഠനസമയം കൃത്യമായി പാലിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

പട്ടം സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ അറിയിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.