ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ഭാരത്പേ. യെസ് ബാങ്കുമായി സഹകരിച്ച് ഭാരത് ഫ്‌ളെക്സ് എന്ന പുതിയ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പോലും യുപിഐ വഴി സുഗമമായി പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായാണ് ഭാരത് ഫ്‌ളെക്സിന്റെ പ്രവര്‍ത്തനം. ഇതിലൂടെ ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ പ്രത്യേക പലിശയോ അധിക നിരക്കുകളോ നല്‍കേണ്ടതില്ല.
കടമെടുക്കുന്ന തുക മൂന്ന് മാസം മുതല്‍ 12 മാസം വരെയുള്ള ലളിതമായ തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യമുണ്ട്. കടകളിലെ ക്യുആര്‍ കോഡ് പേയ്മെന്റുകള്‍, ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജ്, ട്രാവല്‍ ബുക്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം. ഭാരത് ഫ്‌ളെക്സ് വഴി നടത്തുന്ന ഓരോ പേയ്മെന്റുകള്‍ക്കും ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഭാരത് ഫ്‌ളെക്സ് എങ്ങനെ ഉപയോഗിക്കാം ?
ഭാരത്പേ ആപ്പ് ഓപ്പണ്‍ ചെയ്യുക.
ആപ്പിലെ 'BharatFlex' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
ഡിജിറ്റല്‍ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക.
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ക്രെഡിറ്റ് തുക യുപിഐയുമായി ബന്ധിപ്പിക്കുക.
യുപിഐ പിന്‍ സെറ്റ് ചെയ്ത് പേയ്മെന്റുകള്‍ ആരംഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.