ഒന്റാറിയോ: കാനഡയിലെ തടാകത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ഫ്രെഡി ജോര്‍ജ് (29) ആണ് ഒന്റാറിയോ പ്രവിശ്യയില്‍ വെച്ച് മരണപ്പെട്ടത്. ഒന്റാറിയോയിലെ പീറ്റര്‍ബറോയ്ക്ക് സമീപമുള്ള തടാകത്തിലാണ് അപകടം സംഭവിച്ചത്.
തടാകത്തിലെ അതികഠിനമായ തണുപ്പാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തണുത്തുറഞ്ഞ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശരീര ഊഷ്മാവ് പെട്ടെന്ന് താഴേക്കുപോകുന്ന 'ഹൈപ്പോതെര്‍മിയ' (Hypothermia) എന്ന അവസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കനേഡിയന്‍ അധികൃതര്‍ സംശയിക്കുന്നു.
കാനഡയില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു ഫ്രെഡി. തുറവൂര്‍ സ്വദേശികളായ ജോര്‍ജിന്റെയും ലൈസിയുടെയും ഏക മകനാണ്. ഫ്രെഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.
നിലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികള്‍ കാനഡയിലെ മലയാളി കൂട്ടായ്മകളുടെയും അധികൃതരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.