സി.ബി.എസ്.ഇ. പരീക്ഷാ തീയതികളിൽ മാറ്റം

സി.ബി.എസ്.ഇ. പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, 12 ക്ലാസുകളിലെ അവസാന വർഷ പരീക്ഷാ തീയതികളിൽ മാറ്റം. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു.

10ാം ക്ലാസിലെ സയൻസ് പരീക്ഷ മേയ് 21ലേക്ക് മാറ്റി. മേയ് 21ലെ കണക്ക് പരീക്ഷ ജൂൺ രണ്ടിലേക്ക് മാറ്റി. ഫ്രഞ്ച്, ജർമൻ, അറബിക്, സംസ്‌കൃതം, മലയാളം, പഞ്ചാബി, റഷ്യൻ, ഉർദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാ തീയതിയിലും മാറ്റമുണ്ട്.

മേയ് നാലിന് തുടങ്ങുന്ന പ്ലസ്ടു പരീക്ഷ ജൂൺ 14നെ അവസാനിക്കൂ. പ്ലസ്ടു വിദ്യാർത്ഥികൾക്ക് മേയ് 13,14 തീയതികളിൽ പരീക്ഷയുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് cbse.gov.in. വെബ്‌സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.