'സന്തോഷ് ഈപ്പനെ അറിയില്ല, കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ല':വിനോദിനി ബാലകൃഷ്ണന്‍

 'സന്തോഷ് ഈപ്പനെ അറിയില്ല, കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ല':വിനോദിനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. ആരോപണങ്ങളെല്ലാം വിനോദിനി ബാലകൃഷ്ണന്‍ നിഷേധിച്ചു.സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല. അദ്ദേഹം തനിക്ക് ഐ ഫോണ്‍ സമ്മാനിച്ചിട്ടില്ല. കസ്റ്റംസിന്റെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും വിനോദിനി അറിയിച്ചു.

അതേസമയം ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കാണെന്നും ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നും യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണനെ താന്‍ കണ്ടിട്ടില്ലെന്നും വിനോദിനിയെ തനിക്ക് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനി ബാലകൃഷ്ണനും കരമന സ്വദേശിനിയായ അഭിഭാഷക എസ്.ദിവ്യയ്ക്കും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നോട്ടീസ്. യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയ്ക്ക് കോഴയായി സ്വപ്നയുടെ കൈവശം നല്‍കിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ഈ ഫോണില്‍നിന്നും യു.എ.എഫ്.എക്സ് എന്ന വിസ സ്റ്റാമ്പിംഗ് കമ്പനിയുടെ ഉടമയെ നിരന്തരം വിളിച്ചതായി കസ്റ്റംസിന് വിവരമുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് വിവാദമായതോടെ പിന്നീട് ഈ ഫോണില്‍ നിന്നും ആരെയും വിളിക്കാതെയായതായും കസറ്റംസ് കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.