ബിജെപി അംഗം വി. മുരളീധരന്റെ എതിര്‍പ്പ് തള്ളി.
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ എഫ്സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു.
വോട്ടെടുപ്പില്‍ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു. നിയമസഭയില്‍ മുഖ്യമന്ത്രി വി,ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ബിജെപി എംഎല്‍എ വി.മുരളീധരന്‍ നിര്‍ദേശിച്ച ഭേദഗതികള്‍ നിയമസഭ തള്ളി.
നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നും ഈ പ്രമേയം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
വി. മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ പ്രമേയത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായതിനാല്‍ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ 111 വോട്ടുകളോടെ പ്രമേയം പാസാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.