തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ലോട്ടറി സമ്മാനത്തുകയിൽ വമ്പൻ വർധനവ്. ഇത്തവണ ഒന്നാം സമ്മാനമായി ലഭിക്കുക റെക്കോർഡ് തുകയായ 30 കോടി രൂപയാണ്. നിലവിൽ 25 കോടിയായിരുന്ന സമ്മാനത്തുകയാണ് വർധിപ്പിച്ചത്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായി ഓണം ബംപർ മാറി.
ഈ വർഷത്തെ ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17-ന് നടക്കും. മുഖ്യമന്ത്രി വി.ഡി സതീശൻ ടിക്കറ്റ് പ്രകാശനം നിർവഹിക്കും. സെപ്റ്റംബർ 26 നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക.
പുതുക്കിയ സമ്മാനഘടന ഇങ്ങനെ:
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും രണ്ട് വീതം)
നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്ന് വീതം)
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്ന് വീതം)
ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്
ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്
എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
സമാശ്വാസ സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം ഒമ്പത് പേർക്ക്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.