തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വൈദ്യുതി ലഭ്യതയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കെഎസ്ഇബിയുടെ ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്ത് 3,500-3,600 മെഗാവാട്ട് ആയിരുന്ന വൈദ്യുതി ഉപഭോഗംഈ വർഷം 4,600-4,800 മെഗാവാട്ട് വരെയായി വർധിച്ചു. മഴക്കുറവ് മൂലം സംസ്ഥാനത്തെ ഡാമുകളിൽ നിലവിൽ 28 ശതമാനം വെള്ളം മാത്രമാണുള്ളത്. കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ട ബാധ്യതയും മുൻകാലങ്ങളിലുണ്ടായിരുന്ന വൈദ്യുതി കരാറുകൾ റദ്ദാക്കിയതും ലഭ്യതയിൽ 600-700 മെഗാവാട്ടിന്റെ കുറവുണ്ടാക്കി.
പ്രതിസന്ധി മറികടക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി സണ്ണി ജോസഫ് അഭ്യർത്ഥിച്ചു. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി എസികളുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ നിലനിർത്താനും, അലങ്കാര വിളക്കുകൾ പരമാവധി ഒഴിവാക്കാനും മന്ത്രി നിർദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.