വാഷിങ്ടണ്‍: ഫെയ്‌സ് ബുക്കിന്റെ പ്രവര്‍ത്തനം ഇന്ന് പലയിടത്തും തടസപ്പെട്ടു. ഇന്ന് രാവിലെ 10.40 ന് ശേഷമാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്്്ബുക്കോ, മെസഞ്ചറോ ഉപയോഗിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
'അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റ് പ്രശ്നം കാരണം നിങ്ങളുടെ അക്കൗണ്ട് നിലവില്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ശ്രമിക്കുക' എന്ന സന്ദേശമാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ തടസത്തിന് മെറ്റാ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.