ഒട്ടാവ: കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കാനഡയിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് വർദ്ധിക്കുന്നു. ഈ ജനുവരി മുതൽ ഇതുവരെ കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് 3,323 ഇന്ത്യക്കാരെയാണ്.
കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മൊത്തം 3,779 ഇന്ത്യക്കാരെയാണ് ഇന്ത്യയിലേക്ക് അയച്ചത്. മുൻ വർഷങ്ങളിൽ കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടിരുന്നത് മെക്സിക്കോയിൽ നിന്നുള്ളവരായിരുന്നെങ്കിൽ ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ കാനഡയിൽ നിന്ന് പുറത്താക്കൽ നടപടി നേരിടുന്നവരിൽ ഏറ്റവുമധികം ഉള്ളത് ഇന്ത്യക്കാരാണ്. കാനഡ സർക്കാർ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് ഇന്ത്യക്കാർക്കെതിരെയുള്ള നടപടികൾ വർദ്ധിക്കാൻ പ്രധാന കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.