'ഞാന്‍ വിശ്രമിച്ചാല്‍ ആരാണ് ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക?'; വീല്‍ചെയറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മമത

'ഞാന്‍ വിശ്രമിച്ചാല്‍ ആരാണ് ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക?'; വീല്‍ചെയറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മമത

കല്‍ക്കട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീല്‍ചെയറില്‍ യാത്ര ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് മുന്നൂറോളം കിലോമീറ്റര്‍ വീല്‍ ചെയറില്‍ യാത്ര ചെയ്ത് മമത റാലിയെ അഭിസംബോധന ചെയ്തത്. ജനങ്ങളുടെ വേദനയാണ് എന്റെ വേദനയേക്കാള്‍ വലുതെന്ന് അവര്‍ പറഞ്ഞു.



' ഒടിഞ്ഞ കാലുമായി എനിക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് ചിലര്‍ വിചാരിച്ചത്. എന്റെ കാലിനു പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് എന്റെ ജീവന്‍ അപായപ്പെടാഞ്ഞത്. എന്റെ കാലില്‍ പ്ലാസ്റ്റര്‍ ഉള്ളതിനാല്‍ എനിക്ക് നടക്കാന്‍ കഴിയില്ല' അവര്‍ പുരുലിയയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ബി.ജെ.പി ഇവിടെ ജയിച്ചത് നുണകള്‍ കൊണ്ടാണ്. അവര്‍ എല്ലാം വിറ്റു തുലയ്ക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.



കൊല്‍ക്കത്തയില്‍ നടന്ന റാലിയിലും മമത സമാനമായ പ്രസ്താവന നടത്തിയിരുന്നു. 'ഏകാധിപത്യത്താല്‍ ചവിട്ടിമെതിക്കപ്പെടുന്ന ജനങ്ങളുടെ വേദനയേക്കാള്‍ വലുതല്ല എന്റെ വേദന. ഈ വീല്‍ചെയറില്‍ ഞാന്‍ ഇനിയും ബംഗാളില്‍ യാത്ര ചെയ്യും. ഞാന്‍ വിശ്രമിച്ചാല്‍ ആരാണ് ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക? ' എന്ന് അവര്‍ ചോദിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.