കോഴിക്കോട്: വടകരയില്‍ കെ.കെ രമ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ രമ മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എം.പിക്ക് യു.ഡി.എഫ് പിന്തുണ നല്‍കും. മുമ്പ് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ.കെ രമ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാനുള്ള താല്‍പര്യം കെ.കെ രമ അറിയിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ.കെ രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ചതിനാല്‍ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നായി എം.എം ഹസന്‍ മുമ്പ് പറഞ്ഞത്. അതിനിടെ, തര്‍ക്കമുള്ള ആറ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് ഉടനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തികരിക്കുമെന്നും എം.എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താല്‍ മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ കഴിയില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്നാന്ന് ഫോര്‍വേഡ് ബ്ലോക് സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞത്. അതേസമയം തര്‍ക്കമുള്ള മണ്ഡലങ്ങളില്‍ ഇതുവരെ സമവായമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.