ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വിട്ടു

ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വിട്ടു

ന്യുയോര്‍ക്ക്: ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വിട്ടു. ഏപ്രില്‍ 25ന് ആണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഹോളിവുഡിലെ താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേര്‍ന്നാണ് 93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചത്.



ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈന്‍, ബെസ്റ്റ് ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം,?ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍, ആക്ട്രസ്, ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈന്‍, ബെസ്റ്റ് ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ എന്നീ അവാര്‍ഡുകളിലേക്കാണ് നിലവില്‍ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


പത്ത് നാമനിര്‍ദ്ദേശങ്ങളുമായി മാങ്ക് എന്ന ചിത്രമാണ് പട്ടികയില്‍ മുന്‍പില്‍. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങള്‍ മാങ്കിന് തൊട്ട് പിന്നിലുണ്ട്. മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷം അന്തരിച്ച നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടു. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരിക്ക് മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആറ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.


അതേസമയം മികച്ച സംവിധാനത്തില്‍ സ്ത്രീകളെയും അഭിനയത്തില്‍ കറുത്ത വര്‍ഗക്കാരെയും അവഗണിച്ചതിന് ഓസ്‌കര്‍ അക്കാദമി കഴിഞ്ഞ വര്‍ഷം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ക്ലോയി ഷാവോ, എമറാള്‍ഡ് ഫെന്നല്‍ എന്നിവര്‍ നോമാഡ്ലാന്‍ഡിനും പ്രോമിസിംഗ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കായുള്ള മത്സരത്തില്‍ വിയോള ഡേവിസ് , ആന്ദ്ര ഡേ, ഡാനിയേല്‍ കലൂയ , ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, തുടങ്ങിയവരാണ് മുന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.