കൊച്ചി: വിവാഹ ജീവിതത്തില്‍ പങ്കാളികളുടെ പരസ്പര വിശ്വസ്തതയ്‌ക്കൊപ്പം സമഗ്രമായ ആരോഗ്യ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ദീപിക ദിനപത്രം. സുരക്ഷിതവും സന്തോഷകരവുമായ കുടുംബ ജീവിതത്തിനും വരുംതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനുമായി വിവാഹത്തിന് മുന്‍പ് എച്ച്ഐവി പരിശോധന പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമായ നിലപാടാണെന്ന് പത്രത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു.
മാര്‍ത്തോമാ സഭ കുടുംബ സംഗമത്തില്‍ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ് മുന്നോട്ടുവെച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയാകുന്നത്. പരസ്പര സുതാര്യതയും ആരോഗ്യ ജാഗ്രതയും ഒരു നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമാണ്. രോഗ വിവരങ്ങള്‍ സുതാര്യമായി പങ്കുവെക്കുന്നതിലൂടെ പങ്കാളിയുടെയും ഭാവി തലമുറയുടെയും മൗലികമായ ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യത പ്രധാനമാണെങ്കിലും, കുടുംബം എന്ന കൂട്ടായ്മയില്‍ മറ്റ് വ്യക്തികളുടെയും ഭാവി തലമുറയുടെയും സുരക്ഷിതത്വത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യകരമായ മുന്‍കരുതലുകള്‍ ദാമ്പത്യ ബന്ധത്തിന്റെ കരുത്ത് കൂട്ടും. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി വിശാലമനസോടെ കാണേണ്ടതുണ്ടെന്നുമാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.