പരീക്ഷയില്‍ ചാറ്റ്ജിപിടി കോപ്പിയടി പിടികൂടി; ഐഐടി ബോംബെ വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

പരീക്ഷയില്‍ ചാറ്റ്ജിപിടി കോപ്പിയടി പിടികൂടി; ഐഐടി ബോംബെ വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ പിടികൂടിയ ഐഐടി ബോംബെയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയും എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ എം.എസ്.സി വിദ്യാര്‍ഥിയുമായ സഹില്‍ വകോദയാണ് മരിച്ചത്.

പരീക്ഷയ്ക്കിടെ ചോദ്യ പേപ്പറിന്റെ ചിത്രം മൊബൈല്‍ ഫോണ്‍ വഴി ചാറ്റ്ജിപിറ്റിയില്‍ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം പുറത്തുവന്നതിന് പിന്നാലെ അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാര്‍ഥിയുമായി സംസാരിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തിരുന്നു. അച്ചടക്ക നടപടികളോ ഭാവി പഠനത്തെ ബാധിക്കുന്ന തീരുമാനങ്ങളോ ഉണ്ടാകില്ലെന്ന് അധികൃതര്‍ വിദ്യാര്‍ഥിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ഐഐടി ബോംബെ വക്താക്കള്‍ വ്യക്തമാക്കി.
കൗണ്‍സിലിങിന് ശേഷം ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ ഭരണസമിതിയുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.