അന്ധവിശ്വാസവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം: 'കേരള പ്രിവെന്‍ഷന്‍ ഓഫ് ബ്ലാക്ക് മാജിക് ബില്‍ 2026' കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു

അന്ധവിശ്വാസവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം: 'കേരള പ്രിവെന്‍ഷന്‍ ഓഫ് ബ്ലാക്ക് മാജിക് ബില്‍ 2026' കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും മന്ത്രവാദവുംവഴി നടക്കുന്ന ചൂഷണങ്ങളും അതിക്രമങ്ങളും തടയുന്നതിനായി തയ്യാറാക്കിയ പുതിയ നിയമനിര്‍മാണ കരട് സര്‍ക്കാര്‍ പരിഗണനയില്‍. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നിയമനിര്‍മാണം.

മുന്‍ നിയമ സെക്രട്ടറിയും നിയമ പരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ കെ. ശശിധരന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ഭരണഘടനാപരമായ ചട്ടക്കൂടുകള്‍ പാലിച്ചുകൊണ്ട് കേരള പ്രിവെന്‍ഷന്‍ ഓഫ് ബ്ലാക്ക് മാജിക് ബില്‍ 2026 എന്ന പേരിലുള്ള കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രവാദത്തിന്റെ പേരിലുള്ള ക്രൂരതകള്‍ക്ക് തടയിടുന്നതിനുമായി 2025 നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രത്യേക വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.