പോളണ്ടിലെ കത്തോലിക്കാ ആശ്രമത്തിൽ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

പോളണ്ടിലെ കത്തോലിക്കാ ആശ്രമത്തിൽ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

വാർസോ: തെക്കുകിഴക്കൻ പോളണ്ടിലെ ഒരു കത്തോലിക്കാ ആശ്രമത്തിലുണ്ടായ ദാരുണമായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഉക്രെയ്ൻ സ്വദേശിയായ 31-കാരനെ പോളിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

ഉക്രെയ്ൻ അതിർത്തിക്ക് സമീപമുള്ള ജറോസ്ലാവ് എന്ന ചെറിയ പട്ടണത്തിലെ ബെനഡിക്റ്റൈൻ ആബിയിലാണ് സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30 ഓടെ ഈ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആശ്രമത്തിന്റെ വളപ്പിൽ വച്ച് നാല് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമാണ് കുത്തേറ്റത്.

പരിക്കേറ്റ അഞ്ചുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പുരുഷന്മാരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് കർത്താവിൽ അലിയുകയായിരുന്നു. കൊല്ലപ്പെട്ടയാൾ ഒരു കത്തോലിക്കാ വൈദികനാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തു നിന്നു തന്നെ പ്രതിയായ 31 വയസുള്ള ഉക്രേനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സമാധാനാന്തരീക്ഷം തകർക്കുന്ന ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.