അരാരത്: ബൈബിളിൽ പരാമർശിക്കുന്ന ചരിത്രപ്രസിദ്ധമായ നോഹയുടെ പെട്ടകം സ്ഥിതി ചെയ്യുന്ന സ്ഥലം മാറ്റമില്ലാതെ നൂറുശതമാനവും ഉറപ്പിച്ചതായി ഗവേഷകരുടെ പുതിയ പ്രഖ്യാപനം. തുർക്കിയിലെ അരാരത് പർവ്വതനിരകൾക്ക് സമീപമുള്ള ദുറുപിനാർ എന്ന പ്രദേശത്ത് നടത്തിയ അത്യാധുനിക പഠനങ്ങളാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ഭൂമിക്കടിയിലേക്ക് തുളച്ചുകയറുന്ന 3 ഡി സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഇവിടുത്തെ പരിശോധന. പ്രദേശത്തെ കുന്നുകൾക്ക് താഴെയായി കപ്പലിന്റെ ആകൃതിയിലുള്ള കൂറ്റൻ ഘടനയും അതിനുള്ളിൽ കൃത്രിമമായി നിർമ്മിച്ച തുരങ്കങ്ങളും മുറികളും സ്ഥിതിചെയ്യുന്നതായി സ്കാനുകളിൽ വ്യക്തമായിട്ടുണ്ട്. വിപുലമായ പടവുകളും മനുഷ്യനിർമ്മിതമായ അറകളും തടികൊണ്ട് നിർമ്മിച്ചതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളും മണ്ണിനടിയിൽ ഭദ്രമായി നിലനിൽക്കുന്നുണ്ടെന്ന് ഗവേഷണ സംഘം വെളിപ്പെടുത്തുന്നു.
ബൈബിളിലെ പഴയനിയമത്തിൽ വിവരിച്ചിരിക്കുന്ന നോഹയുടെ പെട്ടകത്തിന്റെ കൃത്യമായ അളവുകളോടും രൂപത്തോടും അമ്പരപ്പിക്കുന്ന സാമ്യമാണ് ഈ കണ്ടെത്തലിനുള്ളത്. പ്രദേശത്തു നിന്ന് ശേഖരിച്ച മണ്ണും പാറ സാമ്പിളുകളും പരിശോധിച്ചതിൽ ക്രിസ്തുവിന് മുമ്പ് 5000 മുതൽ 3000 വരെ വർഷങ്ങൾ പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങളും പുരാതന മനുഷ്യസാന്നിധ്യത്തിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
വർഷങ്ങളായി തുടരുന്ന നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള ചരിത്ര ഗവേഷണങ്ങളിൽ വഴിതിരിവാകുന്നതാണ് ഈ പുതിയ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിലുള്ള ഖനനങ്ങൾ നടത്തി ലോകശ്രദ്ധയാകർഷിച്ച ഈ കണ്ടെത്തലിന്റെ സമഗ്ര വിവരങ്ങൾ പുറത്തുവിടാനാണ് അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.