വനിതാ നേതൃത്വത്തിന് പ്രാധാന്യം നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍; അമേരിക്ക റീജിയന്‍ വനിതാ ഫോറം ഉദ്ഘാടനം ഒക്ടോബര്‍ 10ന്

വനിതാ നേതൃത്വത്തിന് പ്രാധാന്യം നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍; അമേരിക്ക റീജിയന്‍ വനിതാ ഫോറം ഉദ്ഘാടനം ഒക്ടോബര്‍ 10ന്

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറത്തിന്റെ 2026-2028 പ്രവര്‍ത്തന കാലത്തെ ഉദ്ഘാടനം ഒക്ടോബര്‍ 10 ന് നടക്കും. ഈസ്റ്റേണ്‍ സമയം രാവിലെ 11 ന് സൂം വഴി നടക്കുന്ന ചടങ്ങില്‍ കല, സാഹിത്യം, മനശാസ്ത്രം, ഗവേഷണം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കും.

വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതകളുടെ പങ്കാളിത്തമാണ് ഉദ്ഘാടനച്ചടങ്ങിന്റെ പ്രത്യേകത. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓണ്‍ലൈനായി ചടങ്ങിന്റെ ഭാഗമാകാന്‍ അവസരമുണ്ടാകും. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളുടെ കഴിവുകളും നേതൃത്വവും പൊതുരംഗത്തെ പങ്കാളിത്തവും കൂടുതല്‍ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് പുതിയ പ്രവര്‍ത്തന കാലത്തിന് തുടക്കമാകുന്നത്.

ഡോ. ആലീസ് മാത്യു ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. 2025 ലെ മിസിസ് ഇന്ത്യ സൂപ്പര്‍ ക്ലാസിക് കിരീട ജേതാവായ അവര്‍, 2026 ലെ മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ 'മോസ്റ്റ് അഡ്മിറബിള്‍ ക്വീന്‍' പട്ടവും ക്ലാസിക് മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ക്വീന്‍ മത്സരത്തില്‍ രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടിയിട്ടുണ്ട്.

ചലച്ചിത്ര സംവിധായികയും നിര്‍മാതാവും സംഗീത സംവിധായികയുമായ ലിസി ഫെര്‍ണാണ്ടസ്, കൗണ്‍സലിങ് സൈക്കോളജിസ്റ്റും ട്രാന്‍സ്ഫര്‍മേഷണല്‍ സ്പീക്കറുമായ പ്രിയ ജേക്കബ് എന്നിവര്‍ പ്രത്യേകാതിഥികളായി പങ്കെടുക്കും. കലാരംഗത്തെയും വ്യക്തിത്വ വികസന രംഗത്തെയും അനുഭവസമ്പത്തുമായി എത്തുന്ന ഇവരുടെ സാന്നിധ്യം ചടങ്ങിന് വൈവിധ്യം പകരും.
എം.സി.എ.സി പ്രസിഡന്റ് അനിത സന്തോഷ്, കാല്‍ഗറിയിലെ കവയിത്രി ഡോ. ക്ലാര എ. ബി. ജോസഫ്, തിരുവനന്തപുരം എസ്.എസ്.ഐ.ആര്‍.ഐ. റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ആര്‍. സിന്ധു, എഴുത്തുകാരി ഷാഹിത റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മിനി നായര്‍ ചടങ്ങ് അവതരിപ്പിക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോണി കുന്നുംപുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ നിവിന്‍ വില്‍ഫ്രഡ്, വൈസ് പ്രസിഡന്റ് ജോസ് ജോണ്‍ അട്ടുപുറം, വൈസ് ചെയര്‍ ജെയിംസ് പീറ്റര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കൊയിക്കലത്ത്, പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് സ്‌കറിയ കല്ലറയ്ക്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഡോ. സൂസന്‍ ചാണ്ടി പ്രസിഡന്റും ആലീസ് മഞ്ചേരി സെക്രട്ടറിയുമായ വനിതാ ഫോറമാണ് പുതിയ പ്രവര്‍ത്തന കാലത്തിന് നേതൃത്വം നല്‍കുന്നത്. വൈസ് പ്രസിഡന്റ് ഡോ. ജെയ്‌സി ബൈജു, ട്രഷറര്‍ ആലീസ് സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ലീലാമ്മ വര്‍ഗീസ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളെയും കുടുംബങ്ങളെയും അഭ്യുദയകാംക്ഷികളെയും സംഘാടകര്‍ ക്ഷണിച്ചു.

WMC America Region's Women's forum is inviting you to a scheduled Zoom meeting.
Topic: WMC America Region's Women's forum Inauguration Zoom Meeting
Time: Oct 10, 2026 11:00 AM Eastern Time
(US and Canada)
India time - October 10, 2026 08:30 PM Saturday
Join Zoom Meeting
https://us06web.zoom.us/j/82704466932?pwd=VRTm11a3zHdlwFvW40r8JfKTqutv6M.1
Meeting ID: 827 0446 6932
Passcode: 963687


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.