തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കണ്ട സിനിമ തന്നെ തികച്ചും റിഫ്രഷ് ചെയ്യിച്ചുവെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഏറെ ജനപ്രീതി നേടിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം മകള്‍ക്കും സുഹൃത്തിനുമൊപ്പം ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ത്ത അനുഭവമാണ് അദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സിനിമയുടെ വ്യത്യസ്തമായ മേക്കിങും അവതരണ രീതിയും തന്നെ അല്‍പം പോലും മുഷിപ്പിച്ചില്ലെന്ന് അദേഹം കുറിച്ചു. തന്റെ ബാല്യകാലത്തെ നാട്ടിന്‍പുറങ്ങളും അവിടുത്തെ സാധാരണ മനുഷ്യരെയും അവരുടെ ബന്ധങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ അന്തരീക്ഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രം വന്നവര്‍ പോലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മികച്ച ഒരു ടീം വര്‍ക്കാണ് ചിത്രമെന്ന് അദേഹം പ്രശംസിച്ചു.
ചിത്രത്തിലെ കഥാപാത്രങ്ങളില്‍ പ്രത്യേകിച്ച് ഗ്ലിക്‌സന്‍ എന്ന കഥാപാത്രം തന്റെ മനസ് കീഴടക്കിയെന്നും പാവം ഗ്ലിക്‌സന്‍ എന്നും അദേഹം വൈകാരികമായി കുറിച്ചു. സിനിമ കണ്ട ശേഷം സംവിധായകന്‍ എ.ഡി ഗിരീഷിനെയും നടന്‍ സംഗീത് പ്രതാപിനെയും ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി നേരിട്ട് അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നടന്‍ നിവിന്‍ പോളി, ഗിരീഷ്, സംഗീത്, ഭാവന സ്റ്റുഡിയോസ് തുടങ്ങിയവര്‍ നന്ദി അറിയിച്ച് രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.